20 April 2024 Saturday

മാറഞ്ചേരി മുക്കാലയിൽ മാങ്ങ പറിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു.

ckmnews


മാറഞ്ചേരി: മുക്കാലയിൽ മാങ്ങ പറിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു.നാലകം ഭാഗത്ത് കാക്കത്തറയിൽ കരീം എന്നവരുടെ മകൻ റഈസ്(44)ആണ് ഷോക്കേറ്റ് മരിച്ചത്‌.മുക്കാല എം ജി റോഡിലാണ് തോട്ടി കൊണ്ട് മാങ്ങ പറിക്കുന്നതിനിടെ റഈസിന് ഷോക്കേറ്റത്.മരത്തിൽ കുടുങ്ങി കിടക്കുകയായിരുന്ന റഈസിനെ പൊന്നാനി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് താഴെയിറക്കിയത്.മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി._