28 March 2024 Thursday

പാലക്കാട് ശ്രീനിവാസൻ വധം പ്രതികൾ ഉപയോഗിച്ച ബൈക്ക് പട്ടാമ്പി പള്ളിപ്പുറം തീരദേശ പാതയിൽ നിന്ന് കണ്ടെടുത്തു

ckmnews

പാലക്കാട് ശ്രീനിവാസൻ വധം പ്രതികൾ ഉപയോഗിച്ച ബൈക്ക് പട്ടാമ്പി പള്ളിപ്പുറം തീരദേശ പാതയിൽ നിന്ന് കണ്ടെടുത്തു


തൃത്താല:പാലക്കാട് ശ്രീനിവാസൻ വധം പ്രതികൾ ഉപയോഗിച്ച ബൈക്ക് പട്ടാമ്പി പള്ളിപ്പുറം തീരദേശ പാതയിൽ നിന്ന് കണ്ടെടുത്തു.തീരദേശ പാതയിൽ ഭാരതപ്പുഴയോരത്ത് പൊന്തക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബൈക്ക്. ബൈക്ക് ഓടിച്ചിരുന്ന പ്രതി ഫിറോസുമായി നേരിട്ടെത്തിയാണ് പോലീസ് തെളിവെടുപ്പു നടത്തിയത്. ബൈക്കിന്റെ സീറ്റിലും ഫൂട്ട് റെസ്റ്റിലും  രക്തക്കറ കണ്ടെത്തി. ഫോറൻസിക് വിഭാഗം അവ പരിശോധിച്ചു. കേസ് അന്വേഷിക്കുന്ന നർക്കോട്ടിക് ഡിവൈഎസ്പി അനിൽകുമാർ,  ചെർപ്പുളശ്ശേരി സിഐ സുജിത്ത് പരിശോധനയ്ക്ക് നേതൃത്വം നൽകി.നേരത്തെ കൃത്യത്തിന് ഉപയോഗിച്ച  ബൈക്കുകളിൽ ഒന്നിന്റെ അവശിഷ്ടം കൊണ്ടുർക്കരയിൽ ഉപേക്ഷിച്ചെന്ന വിവരത്തിൽ പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. അന്ന് രണ്ടു ബൈക്കുകളുടെ അവശിഷ്ടം കിട്ടി പക്ഷേ അതിൽ ഒന്ന് കൃത്യത്തിൽ പങ്കെടുക്കാത്ത ബൈക്കിന്റെയിരുന്നു.കൃത്യത്തിന് ഉപയോഗിച്ച ബൈക്ക് തീരദേശ പാതയിൽ കണ്ടെത്തിയതോടെ അന്വേഷണത്തിൽ അവ്യക്തത വരുത്താനും  പൊലീസിനെ കബളിപ്പിക്കാനും ശ്രമം നടന്നു എന്ന സംശയം ബലപ്പെടുന്നു.വിശദമായ തുടർ പരിശോധനയ്ക്ക് പോലീസ് ബൈക്ക് കൊണ്ടുപോയി