29 March 2024 Friday

കവിയുടെ കാൽപ്പാടുകൾ പി കുഞ്ഞിരാമൻ നായരുടെ ആത്മകഥ ചർച്ച ചെയ്തു

ckmnews

കവിയുടെ കാൽപ്പാടുകൾ പി കുഞ്ഞിരാമൻ നായരുടെ ആത്മകഥ ചർച്ച ചെയ്തു


ചങ്ങരംകുളം:കവിയുടെ കാൽപ്പാടുകൾ പി കുഞ്ഞിരാമൻ നായരുടെ ആത്മകഥ ചർച്ച ചെയ്തു.ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിലാണ് ചർച്ച നടന്നത്.ജീവിതത്തിലേയും കവിതയിലേയും നിത്യകന്യകയെത്തേടിയുള്ള അവധൂതനായ കവിയുടെ അരാജക ജീവിതമാണ് ഈ കൃതിയിൽ തെളിയുന്നതെന്ന് സെക്രട്ടറി സോമൻ ചെമ്പ്രേത്ത് ആമുഖ പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.ഗ്രന്ഥശാല പ്രസിഡണ്ട് എം എം ബഷീർ മോഡറേറ്ററായി. കൃഷ്ണൻ നമ്പൂതിരി അബ്ദുൾ ഹമീദ് അംബുജൻ തവനൂർ സജീഷ് എന്നിവർ ചർച്ചക്ക് ആശംസകൾ അറിയിച്ചു.ഹിമാലയ യാത്രാ ഗ്രന്ഥങ്ങളിലെ ക്ലാസിക് എന്നറിയപ്പെടുന്ന ത പോവനസ്വാമികൾ രചിച്ച ഹിമഗിരി വിഹാരം എന്ന പുസ്തകം കെ വി ശശീന്ദ്രൻ പരിചയപ്പെടുത്തി.