19 April 2024 Friday

ഒമാനിൽ അപകടത്തിൽ മരിച്ച മലയാളി നഴ്‌സിന്റെ മൃതദേഹം തിങ്കളാഴ്ച്ച  നാട്ടിലെത്തിക്കും

ckmnews

സലാല: കാറപകടത്തിൽ മരിച്ച അബുദാബി ക്ലിവലാൻഡ് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സ് ഷേബാ മേരി തോമസ് (32)ന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി ബന്ധുക്കൾ അറിയിച്ചു. ഈ മാസം ഒന്നിന് അബുദാബിയിൽ നിന്നും സലാലയിലേക്ക് ഉള്ള യാത്രമദ്ധ്യേ ഹൈമ പ്രവിശ്യയിലായിരുന്നു അപകടം.


തിങ്കൾ രാവിലെ 11.20 നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്കെത്തിക്കുക. . വൈകീട്ട് 4:30 നു കൊച്ചിയിൽ എത്തിക്കുന്ന മൃതദേഹം സ്വദേശമായ കായംകുളം, ചേപ്പാട്ടേക്ക് കൊണ്ടുപോകും.


ഭർത്താവ് സജിമോൻ, മക്കൾ, അടുത്ത ബന്ധുക്കൾ എന്നിവരും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. സംസ്കാരം ചൊവ്വാഴ്ച ചേപ്പാട് ,സേക്രട്ട് ഹാർട്ട് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നടക്കും.