28 March 2024 Thursday

തെളിനീരൊഴുകും നവകേരളം:പെരുമ്പടപ്പ് ബ്ലോക്ക് ജലനടത്തം സംഘടിപ്പിച്ചു

ckmnews

തെളിനീരൊഴുകും നവകേരളം:പെരുമ്പടപ്പ് ബ്ലോക്ക് ജലനടത്തം സംഘടിപ്പിച്ചു


തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്ക് ജലനടത്തം സംഘടിപ്പിച്ചു.ജലാശയങ്ങളാൽ സമ്പന്നമായ ബ്ലോക്ക് പരിധിയിലെ ജല സമൃദ്ധി സംരക്ഷിച്ചു നിലനിർത്താനാവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായാണ് ജലനടത്തം സംഘടിപ്പിച്ചത്.മൈനർ മേജർ ഇറിഗേഷൻ വകുപ്പുകൾ , കൃഷി വകുപ്പ് കെഎൽഡിസി ,റിബിൾഡ് കേരള ഇനിഷിയേറ്റീവ് ഏജൻസികൾ എന്നിവയുമായി ചേർന്നു ദീർഘ കാല പദ്ധതികൾ ആവിഷ്കരിക്കുമെന്നും നരണിപ്പുഴ മലിനപ്പെടാതെ സംരക്ഷിച്ചു നിലനിർത്താൻ ആവശ്യമായ പ്രവൃത്തികൾ തുടങ്ങുമെന്നും ബ്ലോക്ക് പ്രസിഡന്റ് അറിയിച്ചു .പരിപാടി നരണിപ്പുഴ പാലം മുതൽ നൂറടിത്തോടിന്റെ ഓരത്തു കൂടി മൂക്കുതല കൊളാഞ്ചേരിപാടം വരെ നടത്തി.ബ്ലോക്ക് മെമ്പർ പി അജയൻ സ്വാഗതം പറഞ്ഞു ,നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിസ്‌രിയ സൈഫുദ്ധീൻ അധ്യക്ഷത വഹിച്ച ചടങ്ങ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ ഇ സിന്ധു ഉൽഘാടനം ചെയ്തു.ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്പേഴ്സൻ താജുന്നീസ ബ്ളോക് മെമ്പർമാരായ പി നൂറുദ്ധീൻ , ആശാലത , ബ്ലോക്ക് ജിഇഒ ടി ജമാലുധീൻ ,വെളിയങ്കോട് ജിപി സ്റ്റാൻഡിങ് കമ്മറ്റി ചെയര്മാന് സെയ്ത് പുഴക്കര , ഹരിതകേരളം റിസോർസ് പേഴ്‌സൺ കെപി രാജൻ , പുഴസംരക്ഷണ സമിതി പ്രസിഡന്റ് രാജൻ മുള്ളത് , സെക്രട്ടറി റഫീഖ് , അടക്കമുള്ളവർ നേതൃത്വം നൽകി .