13 August 2020 Thursday

സോനാരെ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് ടിവി സമ്മാനിച്ചു

ckmnews



എരമംഗലം:ജീവകാരുണ്യ മേഖലയിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ സോനാരെ ഫ്രൻസ് വാട്സ് ആപ്പ് കൂട്ടായ്മ ' എരമംഗലം സ്വദേശിയായ മനോജ് കോനശ്ശേരിയുടെ കുടുംബത്തിന് ടിവി നൽകി.ജീവകാരുണ്യ പ്രവർത്തകനും കിഡ്നി ഫെഡറേഷൻ അംബാസിഡറുമായ ഫാദർ ഡേവീസ് ചിറമ്മലച്ചന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ടിവി ചലഞ്ചിന്റെ ഭാഗമായി സോനാരെ ഗ്രൂപ്പിന്റെ അഭ്യർത്ഥന മാനിച്ച് ലഭിച്ച ടിവിയാണ് ഇന്ന് കൈമാറിയത് പ്രഗിലേഷ് ശോഭ അധ്യക്ഷനയായചടങ്ങിന് 

റഫീഖ് പുഴക്കര സ്വാഗതവും സുരേഷ് പൂങ്ങാടൻ നന്ദിയും പറഞ്ഞവേദിയിൽ ഗ്രൂപ്പ് ചെയർമാൻ അറമുഖൻ സോനാരെ മനോജിന്റെ കുടുംബത്തിന് ടി വി കൈമാറിയത്  

ജാഫർ വെളിയംങ്കോട് ,

റിനീഷ് കോടത്തൂർ, ഹരിപൂക്കരത്തറ,

ജയേഷ് കുവ്വക്കാട്ട് ,

അലി എരമംഗലം,, റസാഖ് പരൂർ, മുസ്തഫ പരൂർ, റംഷാദ് സൈബർ മീഡിയ, അംബിക ചെമ്പാല, വേണു മുക്കാല ,പ്രമോദ് കോലളമ്പ് ,അലി എം എം പാലപ്പെട്ടി, ഷൺമുഖൻ കൊലവത്ര എന്നിവർ നേതൃത്വം നൽകി കഴിഞ്ഞ ദിവസം മറ്റൊരു കുടുംബത്തിന് ടിവിയും ഡിഷും സൗജന്യമായി നൽകിയിരുന്നു .. ഇത്തരം പ്രവർത്തനങ്ങൾ സാമൂഹിക പ്രതിബദ്ധതയാണെന്നും ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും എല്ലാ വിധആശംസകളും നേർന്നാണ് ഫാദർ ടിവി സൗജന്യമായി നൽകിയത്

ckmnews