24 April 2024 Wednesday

വിവാഹത്തിന്റെ പിറ്റേദിവസം വീട്ടില്‍ മോഷണം; കവര്‍ന്നത് 16 പവന്‍ സ്വര്‍ണം

ckmnews

വിവാഹത്തിന്റെ പിറ്റേദിവസം വീട്ടില്‍ മോഷണം; കവര്‍ന്നത് 16 പവന്‍ സ്വര്‍ണം


വേളം: വേളത്ത് വിവാഹം നടന്ന വീട്ടിൽനിന്നും 16 പവൻ സ്വർണം കവർന്നു. കഴിഞ്ഞദിവസം വിവാഹം നടന്ന ഒളോടിത്താഴയിലെ നടുക്കണ്ടിയിൽ പവിത്രന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 16 പവൻ സ്വർണമാണ് മോഷ്ടിച്ചത്.വെള്ളിയാഴ്ച അർധരാത്രിയോടെയാണ് സംഭവം. കുറ്റ്യാടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ചയായിരുന്നു പവിത്രന്റെ ഇളയമകളുടെ വിവാഹം. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവരെത്തി പരിശോധന നടത്തി.മോഷണം നടന്ന വീട് പഞ്ചായത്ത് പ്രസിഡന്റ് നഈമ കുളമുള്ളതിൽ, വൈസ് പ്രസിഡന്റ് കെ.സി. ബാബു, അംഗങ്ങളായ കെ.കെ. മനോജൻ, സിത്താര, പി.പി. ചന്ദ്രൻ എന്നിവർ സന്ദർശിച്ചു.ഒളോടിത്താഴ മേഖലയിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണം പതിവായതായി നാട്ടുകാർ പരാതിപറയുന്നു. ഏറ്റവുമൊടുവിൽ പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.സി. ബാബുവിന്റെ വീട്ടിൽനിന്നു ചാക്കിൽ സൂക്ഷിച്ച അടയ്ക്കയും റബ്ബർഷീറ്റും മോഷണം പോയിരുന്നു. അതിനുമുമ്പ് എൻ.സി.പി. നേതാവ് കെ.സി. നാണുവിന്റെ വീട്ടിൽനിന്നു സ്വർണാഭരണങ്ങൾ കവർന്നിരുന്നു. വിവാഹം, ഗൃഹപ്രവേശം നടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചാണ് കൂടുതൽകവർച്ച നടക്കുന്നത്