29 March 2024 Friday

ജി.എച്ച്.എസ്.മൂക്കുതലയിലെ 1988 എസ്എസ്എൽസി ബാച്ച് പൂർവ വിദ്യാർത്ഥി സംഗമം നടത്തി

ckmnews

ജി.എച്ച്.എസ്.മൂക്കുതലയിലെ 1988 എസ്എസ്എൽസി ബാച്ച് പൂർവ വിദ്യാർത്ഥി സംഗമം നടത്തി


ചങ്ങരംകുളം:ജി.എച്ച്.എസ്.മൂക്കുതലയിലെ 1988 ബാച്ച് എസ്എസ്എൽസി പൂർവ വിദ്യാർത്ഥി സംഗമം വിപുലമായി നടന്നു.പൂർവ വിദ്യാർത്ഥി സംഗമം ശിവശങ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കണ്ണൻ പന്താവൂർ അദ്ധ്യക്ഷത വഹിച്ചു. പ്രഷീദ് സ്വാഗതവും ശലഭ നന്ദിയും പറഞ്ഞു.രാമൻ മാസ്റ്റർ, വേലായുധൻ മാസ്റ്റർ, മുകുന്ദൻ മാസ്റ്റർ, ലീലാവതി ടീച്ചർ, ലീലാമണി ടീച്ചർ, ഗൗരി ടീച്ചർ ,ബാലാമണി ടീച്ചർ,യശോദ ടീച്ചർ ,പാറുക്കുട്ടി ടീച്ചർ, അമ്മിണി ടീച്ചർ, മേജ ടീച്ചർ,ദിലീപ് ചങ്ങരംകുളം, ഹരീഷ് കക്കിടിപ്പുറം, പ്രീത, ജ്യോതി എന്നിവർ പ്രസംഗിച്ചു.അദ്ധ്യാപകരെ പൂർവ വിദ്യാർത്ഥികൾ പൊന്നാടയണിയിച്ചും മെമൻ്റോ നൽകിയും ആദരിച്ചു. ഉച്ചക്ക് വിഭവ സമൃദ്ധമായ സദ്യക്ക് ശേഷം പൂർവ വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി. വിദേശത്ത് നിന്നുള്ള സഹപാഠികൾ പുതിയ സാങ്കേതിക സഹായത്തോടെ ആശംസകൾ നേർന്നു.കൂടാതെ ലത ചാലിശ്ശേരിയുടെ പാഴ് വസ്തുക്കൾ കൊണ്ട് നിർമ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനവും, പ്രഭ പള്ളിക്കരയുടെ കവിതാ സമാഹാരം അടങ്ങിയ ബുക്കിൻ്റെ തുക ഗൗരിലക്ഷ്മിയുടെ സഹായ നിധിയിലേക്കും നൽകി.വർഷങ്ങൾക്ക് ശേഷം കണ്ട സഹപാഠികൾ സ്കൂളിൽ നിന്ന് നിരവധി സെൽഫി ഫോട്ടോകൾ എടുത്തു. ഒപ്പം ബാച്ചിലെ എല്ലാവരും അന്നത്തെ അദ്ധ്യാപകർക്കൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുത്ത ശേഷമാണ് പിരിഞ്ഞ് പോയത്.