24 April 2024 Wednesday

പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വാർഷികാഘോഷവും ഇശൽ നിലാവും നാളെ നടക്കും

ckmnews

പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് 

വാർഷികാഘോഷവും ഇശൽ  നിലാവും നാളെ നടക്കും


ചങ്ങരംകുളം:കലാ- കായിക,സാമൂഹ്യ,സംസ്കാരിക, ജീവകാരുണ്യ, സന്നദ്ധ സേവന രംഗത്ത് പ്രവർത്തിക്കുന്ന   മൂക്കുതല പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മുപ്പതാം വാർഷികാഘോഷം  നാളെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.വാർഷികാഘോഷം പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.വിളംബരജാഥ  കലാകായിക മത്സരങ്ങൾ സമാദര ചടങ്ങ്  പൊതു സമ്മേളനം സഹായവിതരണം കലാപരിപാടികൾ എന്നിവയും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.വി മുഹമ്മദ് നവാസ്, കെ ഫയാസ്, കെ എ ജസീം, കെ റിൻഷാദ്, പി ശ്രീരാഗ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു