25 April 2024 Thursday

കാൻസർ രോഗികൾക് കേശദാനം നടത്തി വിദ്യാർത്ഥികൾ

ckmnews

കാൻസർ രോഗികൾക്  കേശദാനം നടത്തി വിദ്യാർത്ഥികൾ


ചങ്ങരംകുളം :കിമോ ചികിത്സയുടെ ഭാഗമായി മുടിനഷ്ടപെട്ട രോഗികൾക്ക്‌ കേശദാനം ചെയ്ത്‌ വിദ്യാർത്ഥികൾ മാതൃകയായി.ചങ്ങരംകുളം ടിപ്പുനഗറിലെ അകം ക്ലബ്ബ്‌ അംഗങ്ങളായ 

മുഹമ്മദ്‌ ഷിഫാൻ,മുഹമ്മദ്‌ റിഷാൻ,മിസ്‌ഹബ്‌ ബിൻ സുബൈർ,റൈഫാഫാത്തിമ,എന്നിവരാണ് കേശദാനം നടത്തിയത്.പുറത്താട്ട്‌ അലാവുദ്ധീൻ സമീറ-ദമ്പതികളുടെ മക്കളായ മുഹമ്മദ്‌ ഷിഫാനും മുഹമ്മദ്‌ ഷിനാനും മൂക്കുതല ഹൈസ്കൂൾ വിദ്യാർത്ഥികളാണ്‌.അയിനിച്ചോട് മാർത്തോമാ സിറിയൻ യു പി സ്കൂളിൽ പഠിക്കുന്ന റൈഫാ ഫാത്തിമ പുറത്താട്ട് അലാവുദീന്റെ സഹോദരീ പുത്രിയാണ്.അയ്യംകുളം സുബൈർ- സാജിത ദമ്പതികളുടെ  മകനായ മിഷഹബ്‌ ബിൻ സുബൈർ പൂക്കരത്തറ ദാറുൽ ഹിദായയിലെ പ്ലസ്‌ ടു വിദ്യാർത്ഥിയാണ്‌.അകം ക്ലബ്ബിന്‌ വേണ്ടി നിരവധി  കായികമത്സരങ്ങളിലും ഇത്തരത്തിലുള്ള  സാമൂഹിക സേവന പ്രവർത്തനങ്ങളിലും പങ്കെടുക്കുന്ന വരാണ് വിദ്യാർത്ഥികൾ