25 April 2024 Thursday

ഫോറം സെന്ററിന്റെ ലോഗോ പ്രകാശനം ദുബായിൽ നടന്നു

ckmnews

ഫോറം സെന്ററിന്റെ ലോഗോ പ്രകാശനം ദുബായിൽ നടന്നു


ദുബായ് :ദുബായ് കേന്ദ്രമായുള്ള ഫോറം ഗ്രുപ്പിന്റെ കീഴിൽ എടപ്പാളിൽ ആരംഭിക്കുന്ന ഫോറം സെന്ററിന്റെ ലോഗോ പ്രകാശനം ദുബായിൽ നടന്നു. കെഫ് ഹോൾഡിങ്സ് ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ ചെയർമാൻ ഫൈസൽ ഇ. കൊട്ടിക്കോളൻ പ്രകാശനം നിർവഹിച്ചു , രാജ്യസഭാംഗം  പി വി അബ്ദുൽ വഹാബ്,  നജീബ്  കാന്തപുരം എംഎൽഎ ,റീജന്‍സി ഗ്രൂപ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, സി പി കുഞ്ഞിമൂസ, എ കെ ഫൈസൽ,വി കെ ശംസുദ്ധീൻ, ഫോറം ഗ്രൂപ്പ്‌ ചെയർമാൻ വി പി ലത്തീഫ്, മാനേജിംഗ് ഡയറക്ടർ സിദ്ധിഖ്‌ ടി വി, എക്സിക്യൂട്ടീവ് ഡയറക്ടർ  തൽഹത്ത് എടപ്പാൾ,സിദ്ധിഖ്‌ സി പി, മഹബൂബ് കെ എം, അബ്ദുൽ ബാസിത്ത്, മുഹമ്മദ്‌ സിനാൻ,അഡ്വ. ഷഹീൻ, സംഗീത് തുടങ്ങിയവർ സംബന്ധിച്ചു.1,20,000  ചതുരശ്ര അടിയിൽ മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയാണ്  സെന്റർ എടപ്പാളിൽ ഒരുങ്ങുന്നത്.പ്രമുഖ ഹൈപ്പർ മാർക്കറ്റ്, വസ്ത്രാലയങ്ങൾ,ഫുഡ് കോർട്ടുകൾ,ഗെയിംസ് സെന്റർ, ഓപ്പൺ പാർക്ക്, വിശാലമായ പാർക്കിംഗ് സൗകര്യം തുടങ്ങിയ  സംവിധാനങ്ങളോടു കൂടിയാണ് ഫോറം സെന്റർ ആരംഭിക്കുന്നത്. ഉദ്ഘാടനത്തിനായി  അടുത്ത് തന്നെ  സെന്റർ പൂർണ സജ്ജമാകുമെന്ന്  ഗ്രുപ്പിന്റെ സാരഥികളായ  ലത്തീഫ്,സിദ്ധിഖ്‌,തൽഹത്ത് എന്നിവർ ദുബായിൽ അറിയിച്ചു.അനുദിനം വളർച്ചയിലേക്ക്   കുതിക്കുന്ന എടപ്പാൾ നഗരത്തിന് വേറിട്ട  അനുഭവമാണ് സെന്റർ സമ്മാനിക്കുക.വിവിധ ഉപഭോക്താക്കൾക്ക് എല്ലാം ഒരു കുടകീഴിൽ ലഭ്യമാക്കി- സന്തോഷകരമായ മികച്ച ഷോപ്പിംഗാണ്  ഫോറം സെന്റർ വിഭാവനം ചെയ്യുന്നതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു