28 September 2023 Thursday

കണ്ണൂരിൽ അമ്മയും ഏഴ് മാസം പ്രായമായ കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ 

ckmnews

കണ്ണൂർ: ചൊക്ലിയിൽ അമ്മയുടെയും ഏഴ് മാസം പ്രായമായ കു‍ഞ്ഞിന്റെയും മൃതദേഹം ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ കണ്ടെത്തി. തീർത്തിക്കോട്ട് കുനിയിൽ ജ്യോസ്നയുടെയും ഏഴുമാസം പ്രായമായ കുഞ്ഞ് ഡാർവിന്റെയും മൃതദേഹമാണ് പുലർച്ചെ കിണറ്റിൽ കണ്ടെത്തിയത്. വീടിന്റെ വാതിൽ തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇലക്ട്രീഷ്യനായ നിവേദാണ് ജ്യോസ്നയുടെ ഭർത്താവ്. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിൽ സൂക്ഷിച്ചിരിക്കുകയാണ്. ആത്മഹത്യയാണോ, മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്നതിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.