29 March 2024 Friday

എടപ്പാളിൽ മിനി സിവിൽ സ്റ്റേഷൻ ഉയരും:7.18 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി

ckmnews

എടപ്പാളിൽ മിനി സിവിൽ സ്റ്റേഷൻ ഉയരും:7.18 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി


എടപ്പാൾ:വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ എടപ്പാളിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കാൻ ഭരണാനുമതി.ഏഴ് കോടി 18 ലക്ഷം രൂപ പൊതുമരാമത്ത് ഫണ്ട് ചിലവഴിച്ചാണ് എടപ്പാളിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കാനുള്ള അനുമതി ആയത്.പദ്ധതിക്ക്  ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചതായും സ്ഥലം  എം എൽ എ കെ ടി ജലീലിന്റെ ശ്രമഫലമായാണ് പദ്ധതി യാഥാർത്ഥ്യമാകുന്നതെന്നും  സിപിഐഎം  എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ പറഞ്ഞു.സർക്കാർ സ്ഥാപനങ്ങൾ ഒരു  കുടക്കീഴിൽ  ആകുന്നതോടെ ജനങ്ങൾക്ക്  സ്ഥാപനങ്ങൾ പല സ്ഥലങ്ങളിൽ തിരഞ്ഞ് നടക്കേണ്ട സ്ഥിതി  ഇല്ലാതാവുകയും എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാകുകയും ചെയ്യും.