21 March 2023 Tuesday

ബൈക്കിൽ കെഎസ്ആർടിസി ബസിടിച്ചു; ചവറ പഞ്ചായത്ത് പ്രസിഡന്റിന് ദാരുണാന്ത്യം

ckmnews

ബൈക്കിൽ കെഎസ്ആർടിസി ബസിടിച്ചു; ചവറ പഞ്ചായത്ത് പ്രസിഡന്റിന് ദാരുണാന്ത്യം


കൊല്ലം ∙ ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാഹനാപകടത്തിൽ മരിച്ചു. ആർഎസ്പി നേതാവായ എസ്.തുളസീധരൻ പിള്ളയാണ് മരിച്ചത്. രാത്രി 9.15ന് ദേശീയപാതയിൽ ചവറ എഎംസി ജംക്‌ഷനിലായിരുന്നു അപകടം. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ്‌ ബസും കൂട്ടിയിടിക്കുകയായിരുന്നു.


തുളസീധരൻ പിള്ള സഞ്ചരിച്ചിരുന്ന ബൈക്കിന്റെ ഹാൻഡിലിൽ ബസ് തട്ടിയതോടെ നിയന്ത്രണം വിട്ട് ബസിനടിയിലേക്കു വീഴുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്തുതന്നെ മരണം സംഭവിച്ചു