23 April 2024 Tuesday

ജില്ലയില്‍ 18 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ckmnews



ജില്ലയില്‍ 18 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന നാലുപേര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയും രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചതാണ്.രോഗബാധ സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണെന്നും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.


ജൂണ്‍ 25 ന് രോഗബാധ സ്ഥിരീകരിച്ച കണ്ണമംഗലം സ്വദേശിയുടെ ഭാര്യ കണ്ണമംഗലം സ്വദേശിനി (34), ജൂലൈ ഏഴിന് രോഗബാധ സ്ഥിരീകരിച്ച പൊന്നാനിയിലെ പൊലീസ് ഓഫീസറുമായി ബന്ധമുണ്ടായ കാവനൂര്‍ സ്വദേശി (44), ജൂലൈ ഏഴിന് രോഗബാധ സ്ഥിരീകരിച്ച ചീക്കോട് സ്വദേശിയുമായി ബന്ധമുണ്ടായ ചീക്കോട് സ്വദേശി (43), ഉറവിടമറിയാതെ വൈറസ് ബാധിതനായ വട്ടംകുളം സ്വദേശി (33) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.ബംഗളൂരുവില്‍ നിന്നെത്തിയവരായ താനൂര്‍ സ്വദേശി (47), വെളിയങ്കോട് സ്വദേശി (60), കുഴിമണ്ണ സ്വദേശി (24), ബംഗളൂരുവില്‍ നിന്നെത്തി കഴിഞ്ഞ ദിവസം മരിച്ച പുറത്തൂര്‍ സ്വദേശി (68) എന്നിവര്‍ക്കാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗബാധ സ്ഥിരീകരിച്ചത്.റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കീഴാറ്റൂര്‍ സ്വദേശി (32), ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മഞ്ചേരി സ്വദേശി (24), റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വണ്ടൂര്‍ സ്വദേശിനി (22), റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തേഞ്ഞിപ്പലം സ്വദേശി (61), റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കോട്ടക്കല്‍ സ്വദേശി (34), ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചേലേമ്പ്ര സ്വദേശി (45), റിയാദില്‍ നിന്ന് കൊച്ചി വഴിയെത്തിയ പുഴക്കാട്ടിരി സ്വദേശി (53), കിര്‍ഗിസ്താനില്‍ നിന്നെത്തിയ അരീക്കോട് സ്വദേശി (21), ഒമാനില്‍ നിന്നെത്തിയ മഞ്ചേരി സ്വദേശി (26), റിയാദില്‍ നിന്നെത്തിയ മഞ്ചേരി സ്വദേശി (34) എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.