16 April 2024 Tuesday

അതളൂരിൽ ജനകീയ ഭക്ഷണശാല ആരംഭിച്ചു

ckmnews


എടപ്പാൾ:തവനൂർ ഗ്രാമപഞ്ചായത്തിൽ  രണ്ടാമത്തെ ജനകീയ ഭക്ഷണശാല അതളൂരിൽ ആരംഭിച്ചു.ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കുടംബശ്രീയുടെ സഹകരണത്തോടെ ആരംഭിച്ച ഭക്ഷണശാല എം.എൽ.എ ഡോ.കെ .ടി.ജലീൽ ഉദ്ഘാടനം നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് സി.പി.നസീറ അദ്ധ്യക്ഷത വഹിച്ചു.വൈ'സ് പ്രസിഡണ്ട് ടി.വി.ശിവദാസ്, സെക്രട്ടറി ടി.അബ്ദുൾ സലീം, പി.എസ് ധനലക്ഷ്മി, കെ.ഷീജ, അബ്ദുള്ള അമ്മായത്ത്, എം.പി  അബൂബക്കർ,എം.ബാലകൃഷ്ണൻ,ആർ.രാജേഷ്,പി.പ്രീത എന്നിവർ പ്രസംഗിച്ചു