28 March 2024 Thursday

പ്രസിദ്ധമായ കാട്ടകാമ്പാല്‍ പൂരത്തിന് കൊടിയേറി:പൂരം മെയ് 11ന്

ckmnews

പ്രസിദ്ധമായ കാട്ടകാമ്പാല്‍ പൂരത്തിന് കൊടിയേറി:പൂരം മെയ് 11ന്


പെരുമ്പിലാവ് :പ്രസിദ്ധമായ

കാട്ടകാമ്പാല്‍ ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് തുടക്കം കുറിച്ച് കൊണ്ടുള്ള ദേവിയുടെ ആറാട്ട് നടന്നു. മെയ് 11നാണ് പ്രസിദ്ധമായ കാട്ടകാമ്പാല്‍ പൂരം.ദേശപണിക്കര്‍ നൂലും ദേശതട്ടാന്‍ താലിയും സമര്‍പ്പിച്ചതോടെ ഭഗവതി ആറാട്ടിനായി ക്ഷേത്ര കുളത്തിലേക്ക് എഴുന്നള്ളി. മേല്‍ശാന്തി പളളിപ്പാട്ട് സുബ്രഹ്മണ്യന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു.ആറാട്ടിന് ശേഷം ആനപ്പുറത്തേറി ചെണ്ടമേളത്തിന്റെ അകമ്പടിയോടെ എഴുന്നള്ളിയ ഭഗവതിയെ ഭക്തര്‍ ക്ഷേത്രത്തിന് ചുറ്റും നിലവിളക്കും നൂറുകണക്കിന് നിറ പറയും വെച്ച് സ്വീകരിച്ചു.പൂരത്തിന് മുന്നോടിയായി ഭഗവതി ആനപ്പുറത്തേറി തട്ടകത്തിലെ പറയെടുപ്പിനെത്തും. കാളി-ദാരിക സംവാദവും പ്രതീകാത്മക ദാരിക വധവും അവതരിപ്പിക്കുന്ന ഭഗവതി ക്ഷേത്രത്തില്‍ പൂരത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. കാളിയുമായുള്ള യുദ്ധത്തിന് തയ്യാറെടുക്കുന്ന ദാരിക പടയെ അനുസ്മരിച്ച് തിങ്കളാഴ്ച ക്ഷേത്രത്തില്‍ ചെറിയ കുതിരവേല ആഘോഷിക്കും.ഭഗവതിയുടെ പടപ്പുറപ്പാടിന്റെ സ്മരണയില്‍ ചൊവ്വാഴ്ച വലിയ കുതിരവേല ആഘോഷിക്കും. 12ന് രാവിലെ കൂട്ടിയെഴുന്നള്ളിപ്പിന് ശേഷം നടക്കുന്ന പ്രതീകാത്മക ദാരിക വധത്തോടെയാണ് കാട്ടകാമ്പാല്‍ പൂരത്തിന് സമാപനം. ആറാട്ടുചടങ്ങുകള്‍ക്കു ക്ഷേത്ര ഭരണസമിതി ഭാരവാഹികള്‍ നേതൃത്വം നല്‍കി.