25 April 2024 Thursday

കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല കറത്തൊടി അന്തരിച്ചു

ckmnews

കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല കറത്തൊടി അന്തരിച്ചു


കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല കറത്തൊടി  അന്തരിച്ചു (50) വയസായിരുന്നു.ഭര്‍ത്താവ് മൊയ്തീന്‍ . ഇരുമ്പിളിയം മങ്കേരി കടവത്ത് പറമ്പില്‍ പരേതനായ പോക്കര്‍ എന്നിവരുടെ മകളാണ് . മൂന്ന് മാസമായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.

2010 - 15 കാലയളവില്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം അധ്യക്ഷയായിരുന്നു രണ്ടാം തവണയാണ് ജനപ്രതിനിധിയാവുന്നത് .12 -ാം വാര്‍ഡില്‍ നിന്നാണ് ഐക്യ ജനാധിപത്യ മുന്നണി പ്രതിനിധിയായ് ജനവിധി തേടിയത് . മഹിളാ ലീഗ് മണ്ഡലം കമ്മറ്റി ഭാരവാഹിയാണ് .ഖബറടക്കം ഇന്ന് രാവിലെ 10.30 ന് പൈങ്കണ്ണൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.