19 April 2024 Friday

ഭിന്നശേഷിക്കാരിയായ ബാലികയെ പീഡിപ്പിച്ച വയോധികന് അഞ്ചുവർഷം കഠിന തടവ്

ckmnews

ഭിന്നശേഷിക്കാരിയായ ബാലികയെ പീഡിപ്പിച്ച വയോധികന് അഞ്ചുവർഷം കഠിന തടവ്


തൃശൂർ:ഭിന്നശേഷിക്കാരിയായ 12കാരിയെ പീഡിപ്പിച്ച കേസില്‍ വയോധികന് അഞ്ചു വർഷം കഠിന തടവും ലക്ഷം രൂപ പിഴയും. മതിലകം മുള്ളൻബസാറിലെ പന്തളത്ത് ചെറുങ്ങോരനെയാണ് (85) ഒന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (പോക്സോ) ശിക്ഷിച്ചത്.

2014 ഏപ്രിലിലാണ് സംഭവം. കുട്ടിയുടെ അമ്മയും സഹോദരിമാരും മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നതിനാൽ ഇവർക്ക് കോടതിയിലെത്തി മൊഴി നൽകാൻ സാധിച്ചിരുന്നില്ല. ഇരയായ കുട്ടിയുടെ മൊഴിയുടെയും ഡോക്ടറുടെ തെളിവിന്‍റെയും അടിസ്ഥാനത്തിലാണ് ശിക്ഷ. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ലിജി മധു ഹാജരായി.