24 April 2024 Wednesday

പി.എസ് ആൻഡ്രി ചരമ വാർഷികം ആചരിച്ചു

ckmnews


ചങ്ങരംകുളം : സിപിഐ എം തൃത്താല ഏരിയാ കമ്മറ്റിയംഗവും, കെ സി ഇ യു (സിഐടിയു) ജില്ലാ കമ്മറ്റിയംഗവും ഏരിയാ സെക്രട്ടറിയുമായിരുന്ന പി എസ് ആൻഡ്രിയുടെ ഒമ്പതാം ചരമവാർഷികം ആചരിച്ചു. സി പി ഐ എം തൃത്താല ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ

 ചാലിശേരി മെയിൻ റോഡ് നടന്ന അനുസ്മരണ സമ്മേളനം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഇടത്പക്ഷത്തെ നെഞ്ചോട് ചേർത്ത  നേതാവായിരുന്നു പി എസ് ആൻഡ്രിയെന്ന് ഇ എൻ സുരേഷ് ബാബു പറഞ്ഞു.ജില്ലാ സെക്രട്ടറിയായ ശേഷം ആദ്യമായി ചാലിശേരിയിലെത്തിയ  ജില്ലയുടെ അമരക്കാരൻ 1957 ലെ ആദ്യത്തെ ഇ എം.എസ്  കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ വികസനത്തിന്റെ തുടർച്ചയാണ്  2022 ലെ പിണറായി നേതൃത്വത്തിലുള്ള ഇടതു സർക്കാർ തുടരുന്നതെന്ന്  ജില്ലാ സെക്രട്ടറി പറഞ്ഞു.ഏരിയാ സെക്രട്ടറി ടി പി മുഹമ്മദ് അധ്യക്ഷനായി.സിനിമ കലാസംവിധായകൻ അജയൻ ചാലിശേരിയെ അനുമോദിച്ചു.ജില്ലാകമ്മറ്റിയംഗം പി എൻ മോഹനൻ, ഏരിയാ കമ്മറ്റിയംഗങ്ങളായ ടി പി കുഞ്ഞുണ്ണി, പി ആർ കുഞ്ഞുണ്ണി, ടി എം കുഞ്ഞുകുട്ടൻ, ലോക്കൽ സെക്രട്ടറി പി വി രജീഷ്, കലാസംവിധായകൻ അജയൻ ചാലിശേരി, സജീവൻ ശ്രീകൃഷ്ണപുരം , ആൻഡ്രിയുടെ സഹധർമ്മിണി ഷാജിമോൾ  എന്നിവർ പങ്കെടുത്തു.