29 March 2024 Friday

കെ റെയില്‍ ഭീതി:തെരഞ്ഞെടുപ്പിലൂടെ പിണറായിയെ ജനം തിരുത്തും

ckmnews


ചങ്ങരംകുളം:കെറെയില്‍ ഭീതിയിലുളള ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ പിണറായിയെ മാറ്റി ചിന്തിപ്പിക്കുമെന്ന് സംസ്കാര സാഹിതി സംസ്ഥാന ചെയര്‍മ്മാന്‍ ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.ആലംങ്കോട് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ നടക്കുന്ന ഉപ തെരഞ്ഞടുപ്പിലെ പ്രധാന പ്രവര്‍ത്തകരുടെ  യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദേഹം.അയല്‍ വാര്‍ഡുകളിലൂടെ പോവുന്ന കെറെയില്‍ നാടിനെ കീറി മുറിക്കുകയാണ്.ഇത്തരം ഹീനമായ വികസനം സ്വന്തം അയല്‍വാസികളെയും ബന്ധുക്കളെയും തെരുവിലിറക്കുന്ന സാഹചര്യമാണ് ഉണ്ടാക്കുന്നത്‌.ഇതിനെതിരരെ ജനം വോട്ടിലൂടെ മറുപടി നല്‍കുമെന്നും അദേഹം പറഞ്ഞു.സിദ്ധിഖ് പന്താവൂര്‍ അധ്യക്ഷത വഹിച്ചു,ഷാനവാസ് വട്ടത്തൂര്‍,സമദ് മങ്കട,ടി.പി.മുഹമ്മദ്,പ്രണവം പ്രസാദ്,ഹുറൈര്‍ കുളക്കാട്ടില്‍,സുനിത ചെര്‍ളളശ്ശേരി,സുജിത സുനില്‍,കുഞ്ഞു തുടങ്ങിയവര്‍ പ്രസംഗിച്ചു.