25 April 2024 Thursday

സി ബി എസ് ഇ പത്താം ക്ലാസ് ഫലം: നൂറു മേനിയിൽ വീണ്ടും പന്താവൂർ ഇർശാദ്.

ckmnews



ചങ്ങരംകുളം: പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയ 101 വിദ്യാർഥികളും വിജയിച്ചു.

 പതിനെട്ടു വർഷമായി തുടർന്നു വരുന്ന  നൂറുമേനി വിജയം ഈ വർഷവും ഉയർന്ന ഗ്രേഡിൽ നിലനിറുത്തി. 24 ഡിസ്റ്റിംഗ്ഷനും, 47 ഫസ്റ്റ് ക്ലാസും നേടി. 

മികച്ച വിജയത്തിനു പരിശ്രമം നടത്തിയ വിദ്യാർഥികളെയും അതിനായി പ്രാപ്തരാക്കിയ അധ്യാപകരെയും അക്കാഡമിക് ഹെഡുമാരെയും ഇർശാദ് മാനേജ്മെൻ്റ് അനുമോദിച്ചു.