23 April 2024 Tuesday

കേരളത്തില്‍ ആദ്യമായി കുരങ്ങിന് സിസേറിയന്‍

ckmnews

തൃശ്ശൂര്‍: മനുഷ്യര്‍ക്കിടയില്‍ സിസേറിയന്‍ സര്‍വ സാധാരണമാണ്. പ്രസവത്തിന് പോള്‍ ഡോക്ടര്‍മാര്‍ സിസേറിയന്‍ നിര്‍ദേശിക്കും. ചൊവ്വാഴ്ച, മണ്ണുത്തിയില്‍ അപൂര്‍വ്വമായ ഒരു സിസേറിയന്‍ നടന്നു. സിസേറിയന്‍ വിധേയയാത് ഒരു കുരങ്ങാണ്. മണ്ണുത്തിയിലെ വെറ്ററിനറി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും നേഴ്‌സ്മാരുമാണ് പോക്കറ്റ് മങ്കി എന്നറിയപ്പെടുന്ന മാര്‍മോസെറ്റ് വിഭാഗത്തില്‍ പെട്ട കുരങ്ങിന്റെ പ്രസവം എടുത്തത്.

കുന്നങ്കുളം സ്വദേശി ഹിഷാം എന്നയാളുടെ വളര്‍ത്തു മൃഗമാണ് പോക്കറ്റ് മങ്കി. വേദന കൊണ്ട് പുളയുന്ന കുരങ്ങിനെ ഹിഷാം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് അള്‍ട്രാസൗണ്ട് സ്‌കാനിങ്ങിന് വിധേയയാക്കി. കുരങ്ങിന്റെ വയറ്റില്‍ മൂന്ന് കുട്ടികളുണ്ടെന്നും അവയ്ക്ക് ജീവനില്ലെന്നും കണ്ടെത്തിയത്. തുടര്‍ന്ന് ജീവന്‍ അപകടത്തിലായ കുരങ്ങിനെ ഉടന്‍ സിസേറിയന് വിധേയയാക്കി. അനിമല്‍ റീപ്രൊഡക്ഷന്‍ വിഭാഗം മേധാവി സി ജയകുമാറും സംഘവും കുരങ്ങിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വന്നു.


ഐസേഫ്‌ലറേഷന്‍ ഗ്യാസ് ഉപയോഗിച്ച് കുരങ്ങിനെ അനസ്‌തേഷ്യ നല്‍കയത്. ഒന്നര മണിക്കൂറാണ് ശസ്ത്രക്രിയ നീണ്ടു നിന്നത്. അസി. പ്രൊഫസര്‍മാരായ ഹിരണ്‍,മാഗ്‌നസ് പോള്‍, ഡോക്ടര്‍മാരായ ലക്ഷ്മി, സ്‌നേഹ, പിജി വിദ്യാര്‍ഥികളായ ഊര്‍മിള, ആര്യ കൃഷ്ണന്‍, സ്വാതീഷ്, എസ് രാഹുല്‍ റാം, വി സുന്ദര്‍ എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി.