29 March 2024 Friday

രാജ്യനന്മക്ക് കാലാനുസൃത പദ്ധതികൾ വേണം:കെ പി മുഹമ്മദ്‌ മുസ്‌ലിയാർ

ckmnews

രാജ്യനന്മക്ക് കാലാനുസൃത പദ്ധതികൾ വേണം:കെ പി മുഹമ്മദ്‌ മുസ്‌ലിയാർ


ചങ്ങരംകുളം:രാജ്യത്തിന്റെയും സമുദായത്തിന്റെയും യശസ്സുയർത്താൻ കാലാനുസൃത പദ്ധതികൾ ഒരുക്കണമെന്നും

വിദ്യാഭ്യാസ, സാമൂഹിക, സേവന രംഗങ്ങളിൽ ജീവിതം അടയാളപ്പെടുത്താൻ ബോധപൂർവമായ ശ്രമങ്ങൾ വേണമെന്നും  സമസ്ത കേന്ദ്ര മുശാവറ അംഗം കെ. പി മുഹമ്മദ്‌ മുസ്‌ലിയാർ (കൊമ്പം) ആവശ്യപ്പെട്ടു.പന്താവൂർ ഇർശാദ്  യു എ. ഇ നാഷണൽ എക്സിക്യൂട്ടീവ് കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേന്ദ്ര കമ്മിറ്റി ചെയർമാൻ എം. പി ഹസൻ ഹാജി ആധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വാരിയത്ത് മുഹമ്മദലി പദ്ധതികൾ വിശദീകരിച്ചു 

പി പി അബ്ദുൽഖാദിർ ബാഖവി , അഡ്വ. സുധീർ, 

നവാസ് ചങ്ങണത്ത്,

 ടി സി അബ്ദുറഹ്മാൻ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി മൗലവി അബു നജീബ  (രക്ഷാധികാരി ),കേരള ഹസൻഹാജി പ്രസിഡന്റ്‌ ), അബ്ദുല്ല പി ടി (വർക്കിംഗ്‌ പ്രസിഡന്റ്‌ )

യൂസുഫ് പുതുപൊന്നാനി,നൗഫൽ നീലിയാട് അബ്ദുറഹ്മാൻ അൻവരി (വൈസ് പ്രസിഡന്റ് )

അബ്ദുൽഗഫൂർ പോത്തന്നൂർ (ജന.സെക്രട്ടറി )

നിസാർ പന്താവൂർ (വർക്കിംഗ്‌ സെക്രട്ടറി )

 മുബാറക് മഖ്ദൂമി,

 നവാസ് ചങ്ങണാത്ത്,

 ഇബ്രാഹിം നഈമി (സെക്രട്ടറി )

പി. കെ ഷാജഹാൻ (ട്രഷറർ )

തുടങ്ങിയവരെ തിരഞ്ഞെടുത്തു.