18 April 2024 Thursday

സംസ്ഥാന പാതയോരത്ത് കാട്ടുപന്നിയെ വാഹനമിടിച്ച് പരിക്കേറ്റ നിലയിൽ കണ്ടെത്തി

ckmnews

സംസ്ഥാന പാതയോരത്ത് കാട്ടുപന്നിയെ വാഹനമിടിച്ച് പരിക്കേറ്റ നിലയിൽ കണ്ടെത്തി


ചങ്ങരംകുളം:സംസ്ഥാന പാതയോരത്ത് കാട്ടുപന്നിയെ വാഹനമിടിച്ച് പരിക്കേറ്റ നിലയിൽ കണ്ടെത്തി.തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയോരത്ത് ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് ജാസ് ഹോട്ടലിന് സമീപത്താണ് സംഭവം.വ്യാഴാഴ്ച പുലർച്ചയോടെ നാട്ടുകാരാണ് പന്നിയെ വാഹനമിടിച്ച് പരിക്കേറ്റ നിലയിൽ കണ്ടത്.ഗുരുതരമായി പരിക്കേറ്റ കാട്ടുപന്നി ഇഴഞ്ഞ് നീങ്ങാൻ ശ്രമിക്കുന്നുണ്ടെങ്കിലും നടക്കാൻ പറ്റാത്ത അവസ്ഥയിലാണ്.നാട്ടുകാർ പോലീസിനും വനംവകുപ്പിനും വിവരം നൽകിയിട്ടുണ്ട്.പാതയോരങ്ങളിലും ജനവാസ മേഖലകളിലും കാട്ടുപന്നി,മുള്ളൻപന്നി,മയിൽ അടക്കമുള്ള വന്യമൃഗങ്ങൾ ഇറങ്ങുന്നത് വർദ്ധിച്ച് വരികയാണ്.ഇത്തരത്തിൽ വന്യജീവികൾ റോഡിലേക്കിടങ്ങുന്നതും അപകത്തിൽ പെടുന്നതും പതിവാകുന്നുണ്ട്.അപകടത്തിൽ പെട്ട് റോഡരികിൽ കി ടക്കുന്ന കാട്ടുപന്നിക്ക് സംരക്ഷണം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം