19 April 2024 Friday

ശിഹാബ് തങ്ങൾ റിലീഫ് സെൽ 650 ൽ പരം കുടുംബങ്ങൾക്ക് റിലീഫ് വിതരണം നടത്തി

ckmnews

ശിഹാബ് തങ്ങൾ റിലീഫ് സെൽ 650 ൽ പരം കുടുംബങ്ങൾക്ക് റിലീഫ് വിതരണം നടത്തി


ചങ്ങരംകുളം:നരണിപ്പുഴ ശാഖ മുസ്ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെൽ 650 ൽ പരം കുടുംബങ്ങൾക്ക് റിലീഫ് വിതരണം നടത്തി.തൂലിക സർഗ്ഗാലയ ക്ലബ്ബിന്റെ നേതൃത്വത്തിൽ സമൂഹ നോമ്പുതുറയും ഒരുക്കിയിരുന്നു.മുസ്ലിം ലീഗ് നേതാവ് സിഎം യൂസഫ് റിലീഫ് വിതരണം ഉൽഘാടനം ചെയ്തു.പെരുന്നാൾ ദിനത്തിൽ കൊടുക്കാൻ കഴിയുന്ന ഏറ്റവും നല്ല സന്ദേശങ്ങളിൽ ഒന്നാണ് നരണിപ്പുഴ ശാഖയുടേതെന്ന് സിഎം യൂസഫ് കൂട്ടി ചേർത്തു.യോഗത്തിൽ കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. കബീർ നരണിപ്പുഴ സ്വാഗതം പറഞ്ഞു.ഷഫീറലി നരണിപ്പുഴ(അബുദാബി കെഎംസിസി)മുഹമ്മദലി ലണ്ടൻ (കെഎംസിസി) ആശംസകൾ നേർന്നു സംസാരിച്ചു.റാഷിക്ക് നരണിപ്പുഴ പരിപാടിക്ക് നേതൃത്വം നൽകി.ഷബീബ് നരണിപ്പുഴ നന്ദിയും പറഞ്ഞു.