23 April 2024 Tuesday

നന്നംമുക്ക് തവനൂര്‍ പഞ്ചായത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു, പൊന്നാനിയില്‍ താലൂക്കില്‍ മറ്റു മേഖലകളില്‍ കര്‍ശന നിയന്ത്രണം തുടരും

ckmnews

നന്നംമുക്ക് തവനൂര്‍ പഞ്ചായത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു


പൊന്നാനിയില്‍  താലൂക്കില്‍ മറ്റു മേഖലകളില്‍ കര്‍ശന നിയന്ത്രണം തുടരും


പൊന്നാനി:കോവിഡ് പശ്ചാതലത്തില്‍ നന്നംമുക്ക് തവനൂര്‍ പഞ്ചായത്തില്‍ നിലനിന്നിരുന്ന കര്‍ശന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.പൊന്നാനി താലൂക്കില്‍ മറ്റു മേഖലകളില്‍ കണ്ടയ്ന്‍മെന്റ് സോണ്‍,നിരോധനാജ്ഞ അടക്കമുള്ള കര്‍ശന നിയന്ത്രണങ്ങള്‍  തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.പൊന്നാനി നഗരസഭ,വെളിയംകോട് പെരുമ്പടപ്പ് തീരദേശമേഖല ട്രിപ്പിള്‍ ലോക്ക് ഡൗണിലാണ്.പ്രദേശത്ത് കര്‍ശനന നിയന്ത്രണങ്ങളാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.