25 April 2024 Thursday

ദുബായ് കടലിൽ കുളിക്കാനിറങ്ങിയ വടക്കേക്കാട് സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു

ckmnews

കുന്നംകുളം: കടലിൽ കുളിക്കാനിറങ്ങിയ വടക്കേക്കാട് സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു. വടക്കേക്കാട് ഞമനേങ്ങാട് കുടിയിൽ ബക്കർ മകൻ എമിൽ (23) ആണ് മരണപ്പെട്ടത്. ഫുജൈറയിൽ ജോലിചെയ്യുന്ന എമ്മിൽ പെരുന്നാൾ പ്രമാണിച്ച്  ബന്ധുക്കളുടെ അടുത്ത് എത്തി ബന്ധുക്കളുമായി ബുധനാഴ്ച രാവിലെ കോർഫുകാന്നിൽ കുളിക്കാനിറങ്ങിയ  കടലിൽ മുങ്ങി പോവുകയായിരുന്നു. കുറച്ചു നേരത്തെ തിരച്ചിലിനു ശേഷം കണ്ടെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.