18 April 2024 Thursday

'കെജിഎഫ് ചാപ്റ്റര്‍ രണ്ടി'ന്റെ ഒടിടി റൈറ്റ്‍സ് ആമസോണ്‍ സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്‍ക്ക്

ckmnews

യാഷ് നായകനായ പുതിയ ചിത്രം 'കെജിഎഫ്: ചാപ്റ്റര്‍ രണ്ട്' ജൈത്രയാത്ര തുടരുകയാണ്. കോടികൾ മുടക്കി പുറത്തിറക്കിയ വമ്പൻ സിനിമകളെയും പിന്നിലാക്കി 'കെജിഎഫ് 2'  പ്രദർശനം തുടരുകയാണ്. 1000 കോടി രൂപയുടെ കളക്ഷൻ സ്വന്തമാക്കി റെക്കോര്‍ഡിട്ടിരുന്നു 'കെജിഎഫ് 2'. ഇപ്പോഴിതാ ഒടിടി റൈറ്റ്‍സിലും ചിത്രത്തിന് മികച്ച തുകയാണ് ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട് .


ആമസോണ്‍ പ്രൈം വീഡിയോ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് 320 കോടി രൂപയ്‍ക്കാണ് വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്.  ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം വൈകാതെ സ്‍ട്രീമിംഗ് തുടങ്ങും. 'കെജിഎഫ്: ചാപ്റ്റര്‍ രണ്ട്' ചിത്രം മെയ് 27 മുതല്‍ സ്ട്രീമിംഗ് തുടങ്ങുമെന്നാണ് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. രാജമൗലി സംവിധാനം ചെയ്‍ത ചിത്രം 'ആര്‍ആര്‍ആ'ര്‍ ആണ് 'കെജിഎഫി2'ന് മുന്‍പ് ഈ വര്‍ഷം ബോക്സ് ഓഫീസില്‍ വന്‍  ഹൈപ്പ് സൃഷ്‍ടിച്ചത്.