25 April 2024 Thursday

വായ്പാ വിതരണ മേള ഉദ് ഘാടനം ചെയ്തു

ckmnews

വായ്പാ വിതരണ മേള ഉദ് ഘാടനം ചെയ്തു


എടപ്പാൾ:എസ്.എൻ.ഡി.പി. എടപ്പാൾ യൂണിയനും എടപ്പാൾ ധനലക്ഷ്മി ബാങ്കും സംയുക്തമായി നടത്തുന്ന വായ്പാ വിതരണ മേളയുടെ ഉദ് ഘാടനം എസ്.എൻ ഡി പി എടപ്പാൾ യൂണിയൻ അഡ്മിനിസ്ട്രേറ്റർ ഡോക്ടർ  കെ.വി.കൃഷണൻ ഉദ്ഘാടനം ചെയ്തു .പി .ബാലൻ അദ്ധ്യക്ഷത വഹിച്ചു.വിജയൻ പത്തായപറമ്പിൽ സ്വാഗതവും പ്രേമ കുമാരൻ കോട്ടേപ്പാട്ട് നന്ദിയും പറഞ്ഞു.എടപ്പാൾ ധനലക്ഷ്മി ബാങ്ക് മാനേജർ അനൂപ് വായ്പയെക്കുറിച്ച് വിശദീകരണം നടത്തി. എസ്.എൻ.ഡി.പി. തിരൂർ യൂണിയൻ വനിതാ സംഘം സെക്രട്ടറി ബിന്ദു മണികണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. ശബരി വേലപ്പൻ, കെ.ബി.രാജൻ, സതീശൻ കുട്ടത്ത്, പ്രജിത്ത് തേറയിൽ, ജയന്തി കുമാരൻ എന്നിവർ ആശംസകളർപ്പിച്ചു.