24 April 2024 Wednesday

എന്‍ട്രസ് പരീക്ഷക്ക് പൊന്നാനിയില്‍ നിന്ന് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വ്വീസ് നടത്തും

ckmnews



പൊന്നാനി:എൻട്രൻസ് പരീക്ഷക്ക് പൊന്നാനി കെഎസ്ആര്‍ടിസി ഡിപ്പോയിൽ നിന്നും പ്രത്യേക ബസ്സുകൾ സര്‍വീസ് നടത്തും.KEAM (ENTRANCE) പരീക്ഷ പ്രമാണിച്ച് നാളെ പൊന്നാനിയിൽ നിന്നാണ് 02 സ്പെഷ്യൽ സർവീസുകൾ നടത്തുക.സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ഇടപെടലാണ് വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗകര്യം ഒരുക്കാന്‍ കാരണമായത്.തൃശ്ശൂലേക്ക് രാവിലെ 6.30നും

കോഴിക്കോട്ടെക്ക് രാവിലെ 06.30 നും സര്‍വീസ് തുടങ്ങും.ഹാള്‍ ടിക്കറ്റ്

കാണിച്ച് ബസ്സിൽ യാത്ര ചെയ്യാവുന്നതാണെന്നും കുട്ടിയുടെ കൂടെ ഒരു രക്ഷിതാവിനും യാത്ര ചെയ്യാനുള്ള സൗകര്യമുണ്ടാവുമെന്നും അധികൃതര്‍ അറിയിച്ചു.രണ്ട് ബസ്സുകളും വൈകീട്ട് 05.30 ന് പൊന്നാനിയിലേക്ക്‌ തിരിച്ച് സർവീസ് നടത്തുന്നതാണ്.