25 April 2024 Thursday

കല്ലുര്‍മ്മയില്‍ വൈക്കോല്‍ സൂക്ഷിച്ച കെട്ടിടത്തിന് തീപിടിച്ചു ലക്ഷങ്ങളുടെ നഷ്ടം

ckmnews


ചങ്ങരംകുളം:കല്ലുര്‍മ്മയില്‍ വൈക്കോല്‍ സൂക്ഷിച്ച കെട്ടിടത്തിന് തീപിച്ച് ലക്ഷക്കണക്കിന് രൂപയുടെ വൈക്കോല്‍ കത്തി നശിച്ചു.ബുധനാഴ്ച  ഉച്ചക്ക് ഒരു മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.കല്ലുര്‍മ്മ മനപ്പടിയില്‍ താമസിക്കുന്ന മൂലപറമ്പില്‍ കുഞ്ഞാപ്പുഹാജിയുടെ വീട്ടിലെ തൊഴുത്തിന് മുകളിലായി സൂക്ഷിച്ച വൈക്കോലിനാണ് തീ പിടിച്ചത്.കുന്നംകുളം പൊന്നാനി,ഗുരുവായൂര്‍  എന്നിവിടങ്ങളില്‍ നിന്നായി അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്സും,നാട്ടുകാരും ചങ്ങരംകുളം പോലീസും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ് .പൊന്നാനി സ്റ്റേഷന്‍ ഓഫീസര്‍ നിതീഷ്കുമാര്‍,സീനിയര്‍ ഫയര്‍ ഓഫീസര്‍ ഉണ്ണികൃഷ്ണന്‍,ഗംഗാധരന്‍ കുന്നംകുളം സീനിയര്‍ ഫയര്‍ ഓഫീസര്‍  അലക്സാണ്ടര്‍,എന്നിവരുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സ് സംഘമാണ് തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നത്