25 April 2024 Thursday

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍

ckmnews

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ സാഹോദര്യവും പങ്കുവെക്കുന്ന ചെറിയപെരുന്നാളിന്‍റെ ആഹ്ളാദത്തിലാണ് വിശ്വാസ സമൂഹം.കൊവിഡ് മൂലം ഒത്തു ചേരലുകള്‍ നഷ്ടപ്പെട്ട രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായി ഇത്തവണയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ വിപുലമായി ആഘോഷിക്കുന്നത്


ചെറിയപെരുന്നാള്‍ മൊഞ്ചാണ് നാടെങ്ങും.

പുത്തന്‍ ഉടുപ്പണിഞ്ഞു.മൈലാഞ്ചിയിട്ടും ആഘോഷത്തിന് മാറ്റ് കൂട്ടി,കൈത്താളമിട്ടുള്ള പാട്ടുകള്‍

വ്രതപുണ്യത്തിന്‍റെ ഐശ്വര്യം ആവോളം പരത്തുന്നതാണ് പെരുന്നാള്‍ ദിനം.ദൂരേ ദിക്കില്‍ നിന്ന് പ്രിയപ്പെട്ടവര്‍.ഇടവേളക്ക് ശേഷം കണ്ടുമുട്ടുന്ന ബന്ധുക്കള്‍.ഹൃദയം കൊണ്ട് ഏവരേയും കൂട്ടിയിണക്കുന്ന സ്നേഹദിനം.


പെരുന്നാള്‍ ദിനത്തിലെ മറ്റൊരാകര്‍ഷണം പെരുന്നാള്‍ പൈസയാണ്. കുടുബത്തിലെ കാരണവരുടെ കൈകളില്‍ നിന്നാണ് ഐശ്വര്യത്തിന്‍റെ പെരുന്നാള്‍ പൈസ കിട്ടുന്നത്. വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കുന്നതും പെരുന്നാള്‍ ദിനത്തിന് സവിശേഷത


.ചെറിയ പെരുന്നാള്‍ ദിനത്തില്‍ ആരും പട്ടിണി കിടക്കരുതെന്ന് മതം അനുശാസിക്കുന്നതിനാല്‍ ഫിത്തര്‍ സക്കാത്തും നല്‍കുന്നു.


പ്രതിസന്ധികളുമായി സമരസപ്പെട്ട് പോകാന്‍ നിര്‍ബന്ധിതമായ കാലത്താണ് ഉത്തരേന്ത്യയിലെ പെരുന്നാളാഘോഷം. തരംഗങ്ങള്‍ മാറി മാറി പരീക്ഷിച്ച ദില്ലിയിലെ തെരുവുകളില്‍ ഇത്തവണ പെരുന്നാളിന് മുന്‍ വര്‍ഷങ്ങളേക്കാള്‍ ആശ്വാസം പ്രതിഫലിക്കുന്നുണ്ട്