24 April 2024 Wednesday

സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു

ckmnews

സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു


ചങ്ങരംകുളം: ഓൺലൈൻ മഠത്തുംപുറം  വാട്സ്ആപ്പ് കൂട്ടായ്മയും ലഗാൻ ആർട്സ് & സ്പോട്സ് ക്ബ്ബും സംയുക്തമായി സമൂഹ 

 നോമ്പ് തുറ സംഘടിപ്പിച്ചു. പ്രദേശത്തെ മുഴുവൻ വീട്ടുകാരെയും പങ്കെടുപ്പിച്ച് കൊണ്ടാണ്  സൗഹൃദസംഗമ ഇഫ്താർ ഒരുക്കിയത്. മാനം കണ്ടെത്ത് ഓഡിറ്റോറിയത്തിൽ നടന്ന  നോമ്പുതുറയിൽ

 നിരവധി പേർ പങ്കെടുത്തു. ക്ലബ് പ്രവർത്തകരും നാട്ടുകാരും  പൗരപ്രമുഖരും  ഓൺലൈൻ വാട്സപ്പ് കൂട്ടായ്മയുടെ ഭാരവാഹികളും പരിപാടിക്ക് നേതൃത്വം നൽകി. ഓരോ വീടുകളിലും കയറി  കാണിച്ചുകൊണ്ടാണ് 

 പരിപാടി ഒരുങ്ങിയത്.നിരവധിപേർ  നോമ്പുതുറയിൽ പങ്കെടുത്തു.