25 April 2024 Thursday

എം ടി വാസുദേവൻ നായരുടെ കഥാസമാഹാരം വാന പ്രസ്ഥം ചർച്ച നടത്തി

ckmnews

എം ടി വാസുദേവൻ നായരുടെ കഥാസമാഹാരം വാന പ്രസ്ഥം ചർച്ച നടത്തി


ചങ്ങരംകുളം സാoസ്കാരിക സമിതി ഗ്രന്ഥശാല എം ടിയുടെ വാന പ്രസ്ഥം ചർച്ച ചെയ്തു. യൗവ്വനത്തിൽ തീഷ്ണമായിരുന്ന പ്രണയം വാർദ്ധക്യദശയിൽ കാരുണ്യമായി മാറുന്ന മനുഷ്യ മനസ്സിൻ്റ വാന പ്രസ്ഥമാണ് കഥയുടെ കാതലെന്ന് സെക്രട്ടറി സോമൻ ചെമ്പ്രേത്ത് ആമുഖ പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.പ്രസിഡണ്ട് എം എം ബഷീർ മോഡറേറ്ററായി എവത്സല ടീച്ചർചർച്ചയുടെ അവലോകനം നിർവ്വഹിച്ചു. നോവലിസ്റ്റ് അംബുജൻ തവനൂർ ചർച്ചയിൽ പങ്കെടുത്തു. ചന്ദ്രികാരാമനുണ്ണി സി എം ബാലാമണി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. പൗലോ കൊയ് ലോ രചിച്ച ദി ആർച്ചർ എന്ന നോവൽ കവി കെ വി ശശീന്ദ്രൻ പരിചയപ്പെടുത്തി.