25 April 2024 Thursday

നാളെ അക്ഷയ തൃതീയ; രണ്ട് വർഷത്തെ ക്ഷീണം മാറ്റാൻ കച്ചകെട്ടി സ്വർണ വിപണി

ckmnews

നാളെ അക്ഷയ തൃതീയ . സ്വർണം  വാങ്ങുന്നതിന് ഏറ്റവും മികച്ച ദിനമായി വിശ്വസിക്കപ്പെടുന്ന ഈ ദിനത്തെ വരവേൽക്കാൻ സംസ്ഥാനത്തെ സ്വർണ വിപണി ഒരുങ്ങികഴിഞ്ഞു. സ്വർണാഭരണങ്ങൾ വാങ്ങാൻ ശുഭ ദിനമായാണ് അക്ഷയതൃതീയ ദിനത്തെ കണക്കാക്കുന്നത്. അതിനാൽത്തന്നെ രാജ്യത്തെ ഏറ്റവും ഉയർന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയ തൃതീയ നാളിലാണ്. 2020, 2021 വർഷങ്ങളിൽ കൊവിഡ് 19 പകർച്ചവ്യാധി തീർത്ത നിയന്ത്രണങ്ങൾ അക്ഷയതൃതീയ വിപണിയെ ശ്വാസംമുട്ടിച്ചിരുന്നു. ഓൺലൈൻ വ്യാപാരങ്ങളാണ് ഈ വർഷങ്ങളിൽ നടന്നത്. നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടുകൂടി അതിൽ നിന്നുള്ള ഒരു തിരിച്ചു വരവിനാണ് ഇപ്പോൾ വിപണി ഒരുങ്ങുന്നത്.