24 April 2024 Wednesday

നിസാം ബഷീർ- മമ്മൂട്ടി കൂട്ടുകെട്ടിലെ ത്രില്ലർ ചിത്രം; ഫസ്റ്റ് ലുക്കും ടൈറ്റിലും പുറത്ത്

ckmnews

'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. 'റോർഷാക്ക്‌' എന്നാണ് ചിത്രത്തിന്റെ പേര്. സൈക്കോളജിക്കൽ ത്രില്ലർ ​ഗണത്തിൽപ്പെട്ടതാണ് ചിത്രമെന്നാണ് ഫസ്റ്റ് ലുക്ക് നൽകുന്ന സൂചന. ചോരപുരണ്ട തുണിയും മുഖത്ത് ചുറ്റി കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിൽ ഉള്ളത്. 


മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്. ഈ ത്രില്ലർ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ്' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുൾ ആണ്.