23 March 2023 Thursday

മാതൃസഹോദരന്റെ വെട്ടേറ്റ യുവതി മരിച്ചു

ckmnews

വര്‍ക്കലയില്‍ മാതൃസഹോദരന്റെ വെട്ടേറ്റ യുവതി മരിച്ചു. ചാവടിമുക്ക് തൈപ്പൂയം വീട്ടില്‍ ഷാലുവാണ് മരിച്ചത്. വെട്ടേറ്റ ഷാലു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 37 വയസായിരുന്നുകഴിഞ്ഞ വ്യാഴാഴ്ചയാണ് ഷാലുവിന് വെട്ടേറ്റത്. അമ്മയുടെ സഹോദരന്‍ അനിലാണ് ഷാലുവിനെ വെട്ടിയത്. ആക്രമണം നടത്തിയ ഉടന്‍ തന്നെ ഇയാളെ പൊലീസ് പിടികൂടിയിരുന്നു.