19 April 2024 Friday

സംരഭകർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കി പൊന്നാനി താലൂക്ക് വ്യവസായ ഓഫീസ്

ckmnews



പൊന്നാനി:സംസ്ഥാന സർക്കാരിന്‍റെ ഒരു വർഷം ഒരു ലക്ഷം സംരംഭം എന്ന സ്വപ്ന പദ്ധതിയുടെ ഭാഗമാകുവാന്‍ ഒരുങ്ങി മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്ക് വ്യവസായ ഓഫീസ്.  വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെ ഈ വർഷം ഒരു ലക്ഷം സംരംഭങ്ങൾ കേരളത്തിലാരംഭിക്കുക എന്ന പദ്ധതിയുടെ ഭാഗമാകുവാന്‍ പൊന്നാനി താലൂക്കിലെ എല്ലാ പഞ്ചായത്തുകളും മുനിസിപ്പാലിറ്റിയും സജ്ജമായിക്കഴിഞ്ഞു.പൊന്നാനി താലൂക്ക് ഉപജില്ലാ വ്യവസായ ഓഫീസർ ലോറന്‍സ് മാത്യുവിന്‍റെ നേതൃത്വത്തിലുള്ള ടീം ഈ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കും.   സംരംഭകാശയ രൂപവല്‍ക്കരണം മുതല്‍ വിവിധങ്ങളായ ലൈസന്‍സുകളും വായ്പകളും ഒരു കുടക്കീഴില്‍ അണി നിരക്കുകയാണിവിടെ.  കഴിഞ്ഞ വർഷം വരെ സംരംഭകർ വ്യവസായ ഓഫീസറെ തേടിപ്പോകുന്നതില്‍ നിന്നും വ്യത്യസ്തമായി ഈ വർഷം വ്യവസായ വകുപ്പ് തന്നെ ജനങ്ങളിലേക്കെത്തുകയാണ്. സംരംഭകർക്കാവശ്യമായ പരിശീലനം, വിവിധങ്ങളായ ഗവേഷണ സ്ഥാപനങ്ങളുമായിട്ടുള്ള സഹകരണം, വ്യത്യസ്ത വകുപ്പുകളിലൂടെയുള്ള ക്ലിയറന്‍സുകൾ എളുപ്പമാക്കല്‍, വായ്പാ മേളകൾ, സബ്സിഡി ബോധവല്‍ക്കരണ പരിപാടികൾ, കുടുംബ യോഗങ്ങൾ തുടങ്ങിയവയെല്ലാം ഈ പരിപാടിയുടെ ഭാഗമായുണ്ടാകും.  ഇതിനായി ഓരോ പഞ്ചായത്തിലും ഇന്‍റേണുകളായി ബി ടെക്/എം ബി എ യോഗ്യതയുള്ള ചെറുപ്പക്കാരെ നിയമിച്ചു കഴിഞ്ഞു. നിലവില്‍ ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലുമുള്ള വ്യവസായ വികസന ഓഫീസർമാരെ കൂടാതെയാണ് ഈ നിയമനങ്ങൾ എന്നത് സംരംഭകർക്ക് ഏറെ സഹായകരമായ ഒന്നാണ്.   പൊന്നാനി താലൂക്കിലെ ഓരോ പഞ്ചായത്തിലും ഇനി മുതല്‍ സംരംഭകരെ സഹായിക്കുവാന്‍ ഇവരുടെ സേവനം ലഭ്യമാണെന്ന് ഉപജില്ലാ വ്യവസായ ഓഫീസർ അറിയിച്ചു.  പുതുതായി സംരംഭങ്ങളാരംഭിക്കുവാന്‍ താല്‍പ്പര്യപ്പെടുന്നവർക്ക് തങ്ങളുടെ സ്വന്തം പഞ്ചായത്തിലെ ഇന്‍റേണുകളെത്തന്നെ സമീപിക്കാമെന്നത് ഇനി സംരംഭങ്ങൾക്ക് ഗതിവേഗം കൂട്ടുമെന്നുറപ്പാണ്. 

 

വിവിധ പഞ്ചായത്തുകളിലെ ഇന്‍റേണുകൾ


കാലടി – ജിതിന്‍  (9656729881)

ആലം കോട് – അഞ്ജലി  (7510544555)

വട്ടക്കുളം – അമൃത (7012836043)

പെരുമ്പടപ്പ് – അജയ്  (9400972332) 

നന്നാമുക്ക് – അ നു മോൾ  (9446284752)

വെളിയംകോട് – അർഷിത (7510555028)

എടപ്പാൾ - ഗ്രീഷ്മ (9497244405)

തവന്നൂർ - വിഷ്ണു  (9567073742)

പൊന്നാനി മുനിസിപ്പാലിറ്റി  - ദില്‍ന  (94957557854)