29 March 2024 Friday

പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 85.13 ശതമാനം പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി

ckmnews

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയതില്‍ 85.13ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായി.

വിദ്യാര്‍ഥികള്‍ക്ക് eralaresults.nic.inresults.itschool.gov.indhsekerala.gov.inprd.kerala.gov.in എന്നീ വെബ്സൈറ്റുകള്‍വഴി ഫലം അറിയാനാകും. വി.എച്ച്.എസ്.ഇ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

3,75,655 വിദ്യാര്‍ഥികളാണ് ഇത്തവണ പ്ല്‌സ്ടു പരീക്ഷയെഴുതിയത് ഇതില്‍ 3,19,782 പേര്‍ വിജയിച്ചു. 84.33 ആയിരുന്നു 2019-ലെ വിജയശതമാനം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടുഘട്ടമായാണ് ഇത്തവണ പരീക്ഷ നടന്നത്.