18 April 2024 Thursday

ലോക തൊഴിലാളി ദിനം:എസ് ടി യു മെയ്ദിന റാലി നടത്തി

ckmnews

ലോക തൊഴിലാളി ദിനം:എസ് ടി യു മെയ് ദിന റാലി നടത്തി


ചാലിശ്ശേരി: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് തൃത്താല നിയോജക മണ്ഡലം സ്വതന്ത തൊഴിലാളി യൂണിയന്റെ  (STU )  ആഭിമുഖ്യത്തിൽ വൻ തൊഴിലാളി പങ്കാളിത്തത്തോടെ മെയ്ദിന റാലി പടിഞ്ഞാറങ്ങാടിയിൽ നടന്നു. മെയ് ദിന റാലി മുസ്ലിം ലീഗിന്റെ തൊഴിലാളി സംഘടനാ സംവിധാനം തൃത്താല മണ്ഡലത്തിൽ ശക്തവും അജയ്യവുമാണെന്ന് വിളിച്ചോതുന്നതായിരുന്നു. എസ് ടി യു തൃത്താല നിയോജക മണ്ഡലം പ്രസിഡന്റ് സക്കീർ പാലക്കന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന യോഗം പാലക്കാട് ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി പി.ഇ എ സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തൊഴിലാളികളേയും തൊഴിലിടങ്ങളും സംരക്ഷിക്കാനും സേവന വേതനം ഉറപ്പു വരുത്തുവാനും കേന്ദ്ര - സംസ്ഥാന സർക്കാറുകൾ മുൻ കൈയ്യെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.തൃത്താല നിയോജക മണ്ഡലം പ്രസിണ്ടന്റ് എസ് എം കെ  തങ്ങൾ മെയ് ദിന സന്ദേശം നൽകി.എസ്ടിയുപാലക്കാട് ജില്ല വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ തിരുമിറ്റക്കോട്, തൃത്താല നിയോജക മണ്ഡലം മുസ്ലീം ലീഗ് സെകട്ടറി സി.എം  അലി മാസ്റ്റർ നേതാക്കളായ  കെ.പി  മുഹമ്മദ് , പി ഇ എ മജീദ്, പി.എം മുഹമ്മദുണ്ണി മാഷ് , കെ.ടി സുലൈമാൻ , പി.കെ മാസ്റ്റർ ,അനസ് വെള്ളാളൂർ, മൊയ്തീൻ കുട്ടി കക്കാട്ടിരി, സെബു സദക്കത്തുള്ള , രജനി പരുതൂർ,റൈഹാനത്ത് ,മുനീബ് ഹസ്സൻ , സമദ് മാസ്റ്റർ, അലി പരുതൂർ, ഷൂക്കൂർ കരിമ്പ , ഷക്കീർ കൂനമൂച്ചി , കെ.വി ഹിളർ, പി.ടി.എം ഫിറോസ് , റഷീദ് , റഊഫ്, ലത്തീഫ്, കെ.സി മുഹമ്മദ് ,റഷീദ് പണിക്കവീട്ടിൽ,അബ്ദുൾകാദർ , എ.എം  കുഞ്ഞുമോൻ ,ഇക്ബാൽ കോടിയിൽ, മൊയ്തീൻ കുട്ടി പറക്കുളം , റഷീദ് ചുള്ളിയിൽ , ഫൈസൽ മാസ്റ്റർ എന്നീ വിവിധ ട്രേഡ് യൂണിയൻ നേതാക്കളും  തൊഴിലാളി സുഹൃത്തുക്കളും പങ്കെടുത്തു. തൃത്താല നിയോജക മണ്ഡലം ജന: സെക്രട്ടറി ടി.കെ നൗഷാദ് സ്വാഗതവും ഷാഫിതങ്ങൾ നന്ദിയും പറഞ്ഞു.