28 March 2024 Thursday

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു പവന് 37,760

ckmnews

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്.

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,760 രൂപ. ഗ്രാം വില 20 രൂപ കുറഞ്ഞ് 4720 ആയി.


കഴിഞ്ഞ മാസത്തിന്റെ പകുതിയില്‍ ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. ഏപ്രില്‍ 18ന് രേഖപ്പെടുത്തിയ 39,880 രൂപയാണ് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.


തുടര്‍ന്ന് വില പടിപടിയായി താഴുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചക്കിടെ ഏകദേശം രണ്ടായിരം രൂപയുടെ ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്.