28 March 2024 Thursday

സിബിഎസ്ഇ 10–ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 91.46

ckmnews

ന്യൂഡൽഹി∙ സിബിഎസ്ഇ 10–ാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 91.46 ശതമാനമാണ് വിജയം. 2019ലെ വിജയ ശതമാനത്തേക്കാൾ നേരിയ വർധനയാണ് ഇക്കുറി. കഴിഞ്ഞവർഷം ഇത് 91.10% ആയിരുന്നു. സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിലും തിരുവനന്തപുരം റീജ്യന്‍ റെക്കോർഡ് വിജയം സ്വന്തമാക്കി. 99.28 ആണ് തിരുവനന്തപുരത്തെ വിജയ ശതമാനം.
വെബ്സൈറ്റ്: cbseresults.nic.in, cbse.nic.in, results.nic.in.

എസ്എംഎസ് ലഭിക്കാൻ: റജിസ്റ്റേഡ് മൊബൈൽ നമ്പറിൽ നിന്ന് 77382 99899 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കണം. ഫോർമാറ്റ്: CBSE10 >സ്പേസ്< റോൾ നമ്പർ >സ്പേസ്< അഡ്മിറ്റ് കാർഡ് ഐഡി.