'ദൈവത്തിന് മാപ്പ്, ഞാന്‍ പോകുന്നു'; 16കാരന്‍റെ ആത്മഹത്യക്കുറിപ്പില്‍ നീറി നാട്, വിഷാദരോഗമെന്ന് പൊലീസ്

കോട്ടയം: ദൈവത്തിന് മാപ്പ്, എന്റെ മരണത്തിന് മറ്റൊരാളും ഉത്തരവാദിയല്ല. ഞാൻ പോകുന്നു. കോട്ടയത്തെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ പറഞ്ഞിരിക്കുന്ന ഈ വാക്കുകള്‍ നാടിന്‍റെ ഹൃദയം തകര്‍ക്കുകയാണ്. ചങ്ങനാശേരി ക്രിസ്തുരാജ സ്കൂൾ ഹോസ്റ്റലില്‍ പതിനാറുകാരനായ അനുവിന്ദ് ആണ് ജീവനൊടുക്കിയത്. ക്രിസ്തുരാജ സ്കൂളിൽ എൻട്രൻസ് കോച്ചിങ്ങിനെത്തിയതാണ് മാനന്തവാടി സ്വദേശിയായ അനുവിന്ദ്.
ഫാനിൽ തുങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. സാധാരണയായി ആരുമായും അധികം ഇടപഴകാത്ത സ്വഭാവമായിരുന്നു അനുവിന്ദിന്. വിഷാദ രോഗമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. മറ്റ് ദുരൂഹതയൊന്നും കണ്ടെത്താൻ ആയില്ലെന്നും പൊലീസ് അറിയിച്ചു. സിസിടിവിയിലും കുട്ടിയുടെ ആത്മഹത്യ പതിഞ്ഞിട്ടുണ്ട്. കൊവിഡ് വ്യാപനത്തിനെ തുടർന്നുള്ള അടച്ചിടലിന് ശേഷം കുട്ടികളുടെ മാനസികാരോഗ്യത്തിന് വന്നിട്ടുള്ള വലിയ ആഘാതത്തിലേക്ക് വിരൽ ചൂണ്ടുന്ന മറ്റൊരു സംഭവമാകുകയാണ് ചങ്ങനാശേരിയിലെ അനുവിന്ദിന്റെ ആത്മഹത്യ.