28 March 2024 Thursday

മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു

ckmnews

മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു


എടപ്പാൾ: ലോക തൊഴിലാളി ദിനത്തിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ എടപ്പാളിൽ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ ട്രഷറർ കെ.രാമദാസ് ഉദ്ഘാടനം ചെയ്തു.അഡ്വ:എം.ബി.ഫൈസൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രഭാകരൻ നടുവട്ടം അദ്ധ്യക്ഷത വഹിച്ചു.ഇ.ബാലകൃഷ്ണൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു.സി.രാമകൃഷ്ണൻ, വി.വി.കുഞ്ഞുമുഹമ്മദ്, ടി.വി.വിജയലക്ഷ്മി,എം.മുരളീധരൻ,സി.രാഘവൻ, മോഹനൻ മംഗലം, കെ.വി.കുമാരൻ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.