28 March 2024 Thursday

ആലംകോട് പഞ്ചായത്ത് ഏഴാം വാർഡ് ഉപതിരഞ്ഞെടുപ്പ്:ബിജെപി സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകി

ckmnews

ആലംകോട് പഞ്ചായത്ത് ഏഴാം വാർഡ് ഉപതിരഞ്ഞെടുപ്പ്:ബിജെപി സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകി


ചങ്ങരംകുളം:ആലംകോട് പഞ്ചായത്ത് ഏഴാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ആയി മത്സരിക്കുന്ന സുബി ചേലക്കലിന് ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.യുവത്വത്തിൻ്റെ കരുത്തുമായി താമര ചിഹ്നത്തിൽ മത്സരിക്കുന്ന സുബിനെ  വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള  ഗൃഹസമ്പർക്കത്തിനും,പൊതു യോഗത്തിനും ബിജെപി ആലങ്കോട് പഞ്ചായത്ത് കമ്മിറ്റി നേതൃത്വം നൽകുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.ആലങ്കോട് പഞ്ചായത്ത് ബിജെപി പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ  അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര മുഖ്യപ്രഭാഷണം നടത്തി.കൃഷ്ണൻ പാവിട്ടപ്പുറം,രജിതൻ പന്താവൂർ,മണികണ്ഠൻ പന്താവൂർ,ബിബിൻ കോക്കൂർ,ബിജു മാന്തടം

മധു ആലംങ്കോട് എന്നിവർ സംസാരിച്ചു