19 April 2024 Friday

നടുവട്ടത്ത് നാട്ടുകാർക്കും വീട്ടുകാർക്കും ഭീതി പരത്തിയ പെരുംതേനീച്ച കൂട് നീക്കം ചെയ്തു

ckmnews

നടുവട്ടത്ത് നാട്ടുകാർക്കും വീട്ടുകാർക്കും ഭീതി പരത്തിയ പെരുംതേനീച്ച കൂട് നീക്കം ചെയ്തു


എടപ്പാൾ:നാട്ടുകാർക്കും വീട്ടുകാർക്കും ഭീഷണിയായി തെങ്ങിൻ മുകളിൽ നിന്ന തേനീച്ച കൂട്  എടുത്ത് മാറ്റി.നടുവട്ടത്ത്  കാലടിത്തറ അംഗൻവാടിക്ക് സമീപം താമസിക്കുന്ന ഓടക്കുഴിയിൽ പരമന്റെ വീട്ടിലെ തെങ്ങിൻ മുകളിലാണ് പെരുംതേനീച്ച കൂട് കൂട്ടിയത്.മാസങ്ങളായി വന്ന് കൂടിയ കൂട് എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലായ വീട്ടുകാർ അവസാനം നാട്ടിലെ പൊതുപ്രവർത്തകനായ കോലക്കാട്ട് നാസറിനെ വിവരമറിയിക്കുകയും ഇയാൾ പാമ്പുപിടുത്തക്കാരനും തേനീച്ച കൂടുകൾ നീക്കം ചെയ്യുന്നതിൽ വിദഗ്തനും കൂടിയായ കൈപ്പുറം അബ്ബാസിനെ വിവരം അറിയിക്കുകയും ആയിരുന്നു.തുടർന്ന് ശനിയാഴ്ച രാവിലെ 6.30 ന് പരമന്റെ വീട്ടിൽ അബ്ബാസെത്തി തളപ്പ് ഉപയോഗിച്ച് തെങ്ങിൻ മുകളിൽ കയറി രണ്ട് മീറ്ററോളം നീളമുള്ള അപ്പി ഡോസറ്റ എന്ന ഇനത്തിൽപ്പെട്ട പെരുംതേനീച്ച യുടെ കൂട് സുരക്ഷിതമായി എടുത്ത് മാറ്റുകയും ചെയ്‌തു.ഈ ഈച്ചയുടെ കൂട്ടമായുള്ള കുത്ത് മനുഷ്യന് ഏറ്റാൽ ശരീരത്തിൽ നിന്ന് - ബി.പി കുറയുകയും അത് മൂലം മരണം വരെ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്ന് അനുഭവസ്ഥർ പറയുന്നു.ഏതാനും മാസങ്ങൾക്ക് മുമ്പ് കുറ്റിപ്പുറം പള്ളിയിലേക്ക് വന്ന ആളുകളെ ഇത്തരത്തിലുള്ള ഈച്ചയുടെ കൂടിളകി കുത്തി പരിക്കേൽപിച്ചിരുന്നു.അതിൽ ഒരാൾ മരണപ്പെടുകയും ചെയ്തു.28 വർഷമായി പാമ്പ് പിടുത്ത രംഗത്തും കൂടുകൾ നീക്കം ചെയ്യുകയും ചെയ്യുന്ന അബ്ബാസിന് 2013 ൽവനം വകുപ്പിന്റെ അവാർഡ് ലഭിച്ചിട്ടുണ്ട്.