28 March 2024 Thursday

പെരുമ്പിലാവിൽ ടാങ്കർ ലോറി ഇടിച്ച് നാടോടി സ്ത്രീ മരിച്ചു;

ckmnews

പെരുമ്പിലാവിൽ ടാങ്കർ ലോറി ഇടിച്ച് നാടോടി സ്ത്രീ മരിച്ചു;


പെരുമ്പിലാവ്:ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാന പാതയിലെ പെരുമ്പിലാവിൽ നിയന്ത്രണം വിട്ട ടാങ്കർ ലോറി ഇടിച്ച് നാടോടി സ്ത്രീ മരിച്ചു.പെരുമ്പിലാവ് സെൻ്ററിലെ പെട്രോൾ പമ്പിന് മുൻവശം ചെവ്വാഴ്ച്ച രാത്രി 9:45 ന് ആണ്  അപകടം നടന്നത്

 സംഭവസ്ഥലത്ത് വെച്ച് തന്നെ നാടോടി സ്ത്രീ മരിച്ചു.

അപകടത്തിൽ പെട്ട  ടാങ്കർ ലോറിയുടെ ഡ്രൈവർ ഓടി രക്ഷപ്പെട്ടതായ് നാട്ടുകാർ പറഞ്ഞു.കുന്നംകുളം ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറി നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. റോഡ് മുറിച്ച് കടക്കുകയായിരുന്ന നാടോടി സ്ത്രീയെ അമിത വേഗതയിലായിരുന്ന ടാങ്കർ ലോറി ഇടിക്കുകയായിരുന്നു,

കുന്നംകുളം പോലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു.പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ നിന്നും ആംമ്പുലൻസ് എത്തി മൃതദേഹം കുന്നംകുളത്തെ ആശുപത്രിയിലേക്ക് മാറ്റി,  കുന്നംകുളം ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകരും അപകട സ്ഥലത്തെത്തിയിരുന്നു.