28 March 2024 Thursday

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് സോഷ്യൽ ഓഡിറ്റ് പബ്ലിക്ക് ഹിയറിംഗ് നടത്തി

ckmnews

വെളിയങ്കോട്  ഗ്രാമ പഞ്ചായത്ത്  സോഷ്യൽ ഓഡിറ്റ്  പബ്ലിക്ക് ഹിയറിംഗ് നടത്തി

 

എരമംഗലം:മഹാത്മഗാന്ധി  ദേശീയ ഗ്രാമീണ  തൊഴിലുറപ്പ്  പദ്ധതിയുടെ  2020 - 2021 ഏപ്രിൽ  മുതൽ സെപ്തംബർ  വരെയുള്ള കാലയളവിലെ സോഷ്യൽ   ഓഡിറ്റ്  പൂർത്തീകരിച്ച്  പതിനെട്ട്  വാർഡുകളിലെ  ഗ്രാമസഭയിൽ  അവതരിപ്പിച്ച്  ചർച്ച ചെയ്ത  ക്രോഡീകരണ റിപ്പോർട്ടിൻ്റെ  ഭാഗമായ   പബ്ലിക്ക്  ഹിയറിംഗ്  ഗ്രാമ പഞ്ചായത്ത്  നടത്തി.പബ്ലിക്ക്  ഓഡിറ്റ്  ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു  ഉദ്ഘാടനം ചെയ്തു.വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ  മജീദ് പാടിയോടത്ത്  അധ്യക്ഷത വഹിച്ചു.ജില്ലാ  റിസോഴ്സ്  പേഴ്സൺ  അബ്ദുൾ മജീദ്  പദ്ധതി വിശദികരിച്ചു.സ്റ്റാൻ്റിംഗ്  കമ്മിറ്റി  ചെയർമാൻ  സെയ്ത് പുഴക്കര ,  സെക്രട്ടറി  കെ. കെ. രാജൻ ,  അസിസ്റ്റൻ്റ്  സെക്രട്ടറി  ടി. കവിത ,  മെമ്പർ ,  പി. പ്രിയ  തുടങ്ങിയവർ സംസാരിച്ചു .

ബ്ലോക്ക്  റിസോഴ്സ് പേഴ്സൺ  സനില  ഓഡിറ്റ് റിപ്പോർട്ട്  അവതരിപ്പിച്ചു . വില്ലേജ്  റിസോഴ്സ് പേഴ്സൺമാരായ കൃഷണജ ,  മഞ്ജുഷ , അശ്വനി ,  എം. ജി. എൻ. ആർ. ഇ - ജി. എസ് , ജീവനക്കാരായ വി. എ സലാം ,  ടി. ഗണേശൻ , എം. നിമ്മി  തുടങ്ങിയവർ പബ്ലിക്ക്  ഹിയറിംഗിന്  നേതൃത്വം നല്കി .