25 April 2024 Thursday

മദ്ധ്യവയസ്കനെ സ്ക്രൂഡ്രൈവർ ഉപയോ​ഗിച്ച് കുത്തിക്കൊന്നു

ckmnews

മദ്ധ്യവയസ്കനെ സ്ക്രൂഡ്രൈവർ ഉപയോ​ഗിച്ച് കുത്തിക്കൊലപ്പെടുത്തി. തിരുവനന്തപുരത്താണ് സംഭവം. കരമന നെടുങ്കാട് സ്വദേശി ബോസാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി വിക്രമനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.